കാര്‍ത്തിക് സുബ്ബരാജിന്റെ ‘മഹാനി’ലെ ആദ്യഗാനം പുറത്തിറങ്ങി

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹാന്‍’. വിക്രം നായകനാവുന്ന ചിത്രത്തില്‍ മകന്‍ ധ്രുവ് വിക്രമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

‘ശൂരയാട്ടം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തമിഴ്. സംഗീതം സന്തോഷ് നാരായണന്‍. വി എം മഹാലിംഗവും സന്തോഷ് നാരായണനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹ, സിമ്രാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഘട്ടനം ദിനേശ് സുബ്ബരായന്‍. കൊറിയോഗ്രഫി എം ഷെരീഫ്. എസ് എസ് ലളിത് കുമാര്‍ ആണ് നിര്‍മ്മാണം.

 

 

Top