നടനും സംവിധായകനും ആശംസ നേര്‍ന്ന് നിര്‍മാതാവ് കാര്‍ത്തിക്ക്; ചോല തിയേറ്ററിലേക്ക്

ജോജു ജോര്‍ജും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചോലയ്ക്ക് ആശംസകള്‍ നല്‍കി കാര്‍ത്തിക്ക് സുബ്ബരാജ് രംഗത്തെത്തി. ജോജു ജോര്‍ജിനും ചോലയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമാണ് അദ്ദേഹം ആശംസ നേര്‍ന്നത്. മനോഹരമായ ചിത്രമാണ് ചോലയെന്നും കാര്‍ത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ജോജു ജോര്‍ജും കാര്‍ത്തിക്ക് സുബ്ബരാജും ചേര്‍ന്നാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്.
കാര്‍ത്തിക് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ചോല.

നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസ) കാറ്റഗറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Top