പേട്ടയില്‍ രജനീകാന്തിന്റെ ലീക്ക് ചെയ്ത ചിത്രങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് കാര്‍ത്തിക് സുബ്ബരാജ്

ജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം പേട്ടയിലെ ചില ചിത്രങ്ങള്‍ ലീക്ക് ചെയ്തിരുന്നു. ചിത്രങ്ങള്‍ ഒരിക്കലും പങ്കുവെയ്ക്കരുതെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആരാധകരോട് ആവശ്യപ്പെട്ടു. തമിഴ് ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളും പുറത്തുവിടരുതെന്നും കാര്‍ത്തിക് സുബ്ബരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് പ്രേക്ഷകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പേട്ടയിലെ രജനീകാന്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്. തൃഷ, സിമ്രാന്‍, മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും വിജയ് സേതുപതിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Top