കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷിന്റെ നായിക ഐശ്വര്യ ലക്ഷ്മി

നുഷിന്റെ പുതിയ ചിത്രത്തില്‍ നായികയാകുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയെന്ന് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ ധനുഷിന്റെ നായികയാകുന്നത്.

രജനി ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ചിത്രം നിര്‍മ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം വിശാലിനെ നായകനാക്കി സുന്ദര്‍ സി. ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ഐശ്വര്യയാണ് നായിക. തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക.

Top