കാര്‍ത്തിക് നരേന്‍ ചിത്രം ‘നരകാസുരന്‍ ‘ട്രെയ്‌ലര്‍ ഓഗസ്റ്റ് 1ന് പുറത്തിറങ്ങും

ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘നരകാസുരന്‍ ‘ട്രെയ്‌ലര്‍ ഓഗസ്റ്റ് 1ന് റിലീസ് ചെയ്യും. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കാര്‍ത്തിക് ട്വീറ്റ് ചെയ്തിരുന്നു.

ഒരു ഇടവേളയ്ക്കു ശേഷം ഇന്ദ്രജിത്ത് ചെയ്യുന്ന തമിഴ് ചിത്രമാണ് നരകാസുരന്‍. ലക്ഷ്മണ്‍ എന്ന പൊലീസ് ഓഫിസറാണ് ഇന്ദ്രജിത് എത്തുന്നത്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീയ ശരണ്‍, സുദീപ് കൃഷ്ണന്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷയാണ് നരകാസുരനിലെ കഥാപാത്രത്തില്‍ തനിക്കുള്ളതെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ബദ്രി കസ്തൂരിയും ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം നരഗസൂരന്റെ നിര്‍മാതാക്കളില്‍ ഗൗതം മേനോനെ ഒഴിവാക്കിയിരുന്നു. സിനിമയുടെ നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് കാര്‍ത്തിക് നരേനും ഗൗതം മേനോനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനര്‍ സിനിമയുടെ പുതിയ പോസ്റ്ററില്‍നിന്ന് ഒഴിവാക്കുകയുെ ചെയ്തു.

നരഗസൂരന്റെ പേരില്‍ പണം പലിശയ്ക്ക് എടുക്കുകയും അതു മറ്റു ചിത്രങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച് ഗൗതം മേനോന്‍ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കാര്‍ത്തിക് നരേന്‍ ആരോപിച്ചത്. തുടര്‍ന്ന് വിശദീകരണവുമായി ഗൗതം മേനോനും എത്തിയിരുന്നു. സിനിമയുടെ റിലീസ് അനിശ്ചിത്വത്തിലായപ്പോഴാണ് പ്രേക്ഷകര്‍ക്കു സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി കാര്‍ത്തിക് വീണ്ടും എത്തിയത്.

Top