karthik – movie

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക്ക് വ്യത്യസ്ത റോളുകളിലാണ് എത്തുന്നത്. ചിത്രത്തിനായി കാര്‍ത്തി തടി കുറച്ചു കൊണ്ടിരിക്കുകയാണ്.

സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് മണിരത്‌നം. ആദ്യം ചിത്രത്തിലേയ്ക്ക് നായകനായി കണ്ടിരുന്നത് ദുല്‍ഖറിനെയായിരുന്നു.

എന്നാല്‍ ദുല്‍ഖറിന് ഡേറ്റില്ലാത്തത് കൊണ്ടാണ് പിന്നീട് കാര്‍ത്തിയെ സെലക്ട് ചെയ്തത്. അധികം വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Top