ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്റെ ‘സത്യപ്രേം കി കഥ’

ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്റെ സത്യപ്രേം കി കഥ’.കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തില്‍
കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. സമീര്‍ വിധ്വാന്‍സാണ് ചിത്രം സംവിധാനം ചെയ്തത്. സത്യപ്രേം കി കഥ മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ തുടരുന്നു. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ജൂണ്‍ 29 ന് ആയിരുന്നു. റിലീസ് ദിനത്തില്‍ 9.25 കോടി കളക്ഷന്‍ നേടിയ ചിത്രം നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ നിന്ന് നേടിയത് 38.5 കോടി ആയിരുന്നു.

ഇപ്പോഴിതാ ചിത്രം ആദ്യ വാരം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്ക് നിര്‍മ്മാതാക്കള്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഏഴ് ദിനങ്ങള്‍ കൊണ്ട് 50.21 കോടിയാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന്റേതായി കഴിഞ്ഞ വര്‍ഷം എത്തിയ ഭൂല്‍ ഭുലയ്യ 2 വന്‍ ഹിറ്റ് ആയിരുന്നു.

.

Top