അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി കാര്‍ത്തിക്; പിറന്നാള്‍ ദിനത്തില്‍ സമ്മാനിച്ചത് മിനികൂപ്പര്‍

മ്മയുടെ പിറന്നാള്‍ ദിനത്തില്‍ മിനികൂപ്പര്‍ കാര്‍ സമ്മാനിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. പച്ചനിറത്തിലുള്ള മിനികൂപ്പറിലൂടെ നഗരം ചുറ്റുന്ന അമ്മയുടേയും മകന്റേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

കാര്‍ത്തിക് ആര്യന്‍ നടനാകുന്നതിനു മുന്‍പായിരുന്നു അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം മകനോട് തുറന്ന് പറഞ്ഞത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാര്‍ വാങ്ങി നല്‍കും എന്ന് കാര്‍ത്തിക് അന്നേ വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോഴിതാ അമ്മയുടെ പിറന്നാളിന് തന്നെ 38 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കൂപ്പര്‍ കാറാണ് സമ്മാനമായി നല്‍കിയത്.

Top