കാര്‍ത്തിക് ആര്യനും ക്രിതിയും ഒന്നിക്കുന്ന ചിത്രം ലുക്കാ ചുപ്പിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും ക്രിതി സനോനും ഒന്നിക്കുന്ന ചിത്രം ലുക്കാ ചുപ്പിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ക്രിതിയും ആര്യനും ഒന്നിച്ചിരുന്ന് ചിരിക്കുന്ന ഫോട്ടോയാണ് ക്രിതി പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രാദേശിക ഭാഷയാണ് ഇരുവരും സംസാരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരും. കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം കിരിക് പാര്‍ട്ടിയുടെ ഹിന്ദി റീമേക്കിലും കാര്‍ത്തിക് അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണ്‍ ചിത്രത്തിലും കാര്‍ത്തിക് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top