Karthi to play triple role in Kashmora

ശിവയുടെ സിരുത്തേയിലാണ് കാര്‍ത്തി ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിച്ചത്. ചിത്രത്തില്‍ കള്ളനും പൊലീസുമായാണ് താരം അഭിനയിച്ചത്. എന്നാല്‍ കാര്‍ത്തി തന്റെ പുതിയ ചിത്രമായ കഷ്‌മോരയില്‍ ട്രിപ്പിള്‍ റോളില്‍ എത്തുന്നു.

ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ കാര്‍ത്തിയുടെ ഒരു കഥാപാത്രം ചരിത്രപരമായ പശ്ചാത്തലമുള്ള ഒന്നാണ് എന്നാണ് വിവരം.

പുതിയ ചിത്രത്തില്‍ കാര്‍ത്തി ട്രിപ്പിള്‍ റോളിലാണ് എത്തുന്നതെന്ന് സംവിധായകന്‍ ഗോകുല്‍ വ്യക്തമാക്കി. മൂന്ന് കഥാപാത്രങ്ങളും വ്യത്യസ്ത ഉള്ളതാണെന്നും സംവിധായകന്‍ പറഞ്ഞു.

ഒരു ഫാന്റസി ത്രില്ലറാണ് ചിത്രം. എന്നാല്‍ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. പൂനാമലെയില്‍ ഒരുക്കിയിരിക്കുന്ന കൊട്ടാരത്തിന്റെ സെറ്റിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ശ്രീദിവ്യയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍.

Top