കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രത്തിന് ദേവ് എന്ന് പേരിട്ടു

karthi_kamal

കാര്‍ത്തിയെ നായകനാക്കി രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ദേവ് എന്നു പേരിട്ടതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ നായികയായെത്തുന്നത് രാകുല്‍ പ്രീത് സിംഗാണ്.

കാര്‍ത്തിക്, രമ്യാകൃഷ്ണന്‍, രേണുക, അമൃത, പ്രകാശ് രാജ്, ആര്‍ ജെ വിഘ്‌നേശ് കാന്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാണ്ഡ്യരാജ് സംവിധാനം ചെയ്ത കടൈക്കുട്ടി സിങ്കമാണ് കാര്‍ത്തിയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കാര്‍ത്തിയുടെ സഹോദരന്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായിഷാ, പ്രിയാഭവാനി, അര്‍ത്ഥന എന്നിങ്ങനെ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.

സത്യരാജാണ് കാര്‍ത്തിയുടെ പിതാവായി വേഷമിട്ടിരിക്കുന്നത്. കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന നായക കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ കടൈക്കുട്ടി സിങ്കത്തിന്റെ ഛായഗ്രാഹകന്‍ സംവിധായകന്‍ കൂടിയായ ആര്‍ വേല്‍രാജാണ്. ഡി ഇമാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top