നിർമ്മാതാവായി സൂപ്പര്‍താരം സൂര്യ ; നായകനായി കാർത്തി എത്തുന്നു

മിഴ്കത്തിന്റെ സൂപ്പര്‍താരം സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റ് പുതിയ സിനിമ നിർമ്മിക്കുന്നു. സൂര്യ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ചിത്രത്തിൽ നായകനായി എത്തുന്നത് സൂര്യയുടെ സഹോദരൻ കാര്‍ത്തിയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡിരാജാണ്.

പസങ്ക, പസങ്ക 2, ഇത് നമ്മ ആള് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് പാണ്ടിരാജ്‌.

സത്യരാജ്, ഭാനുപ്രിയ, മൗനിക, പൊൻവണ്ണൻ , മാരിമുത്തു തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന് പേര് നൽകിയിട്ടില്ല.

Top