ഹിറ്റ് സംവിധായകനൊപ്പം ഒന്നിക്കുന്ന കാര്‍ത്തിയുടെ പുതിയ ചിത്രം ‘കൈതി’; ടീസര്‍ കാണാം

കാര്‍ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കൈതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയില്‍ പുള്ളിയുടെ കഥ പറയുന്നതാണ് ചിത്രമെന്നാണ് വിവരം. ജയിലഴികള്‍ക്കിടെയിലൂടെയുള്ള കാര്‍ത്തി മുഖത്തിന്റെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു

ചിത്രത്തില്‍ മലയാളി താരം നരേനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സാം സി.എസ് ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്. കെ. പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top