Karthi & Nayanthara back together in New Year

കാര്‍ത്തിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു. ഗോകുല്‍ സംവിധാനം ചെയ്യുന്ന കാഷ്‌മോറാ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഇദര്‍ക്ക് താനേ ആസൈപട്ടൈ ബാലകുമാരാ എന്ന ചിത്രത്തിന് ശേഷം ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഷ്‌മോറാ. ചിത്രത്തിന്റെ അമ്പത് ശതമാനത്തോളം ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായതാണ്. പിന്നീട് കാര്‍ത്തിയുടെ മറ്റു തിരക്കുകള്‍ കാരണം ചെറിയൊരു ഇടവേള ഷൂട്ടിംഗില്‍ വന്നു. ഇപ്പോള്‍ വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കുകയാണ്.

ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത്. ശ്രീപ്രിയയാണ് മറ്റൊരു നായിക. തമിഴ് ഹാസ്യ നടന്‍ വിവേക് കാര്‍ത്തിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആദ്യമായിട്ടാണ് വിവേക് നായകന്റെ പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.

Top