കാർത്തി ചിത്രം സുൽത്താന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മിഴ് സൂപ്പർതാരം കാർത്തി നായകനായെത്തുന്ന മാസ് ഫാമിലി എന്റർടയിനർ സുൽത്താന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ബാക്കിയ രാജ് കണ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീം വാരിയർ പിച്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ശിവകാർത്തികേയൻ നായകനായെത്തിയ റെമോ ആണ് ബാക്കിയരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. തെന്നിന്ത്യൻ താര സുന്ദരി രശ്മികയാണ് ചിത്രത്തിൽ കാർത്തിയുടെ നായികയായെത്തുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ഇടക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു.

Top