കാർത്തി ചിത്രം ‘സുല്‍ത്താന്റെ’ ടീസർ പുറത്തിറങ്ങി; ഏപ്രിൽ രണ്ടിന് തിയറ്ററുകളിൽ

മിഴ് താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രം ‘സുല്‍ത്താന്റെ’ ടീസർ പുറത്ത് വിട്ടു. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഭാഗ്യരാജ് കണ്ണൻ ആണ്. ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റിലീസിനൊരുങ്ങുന്ന കാർത്തി ചിത്രം കൂടിയാണ് സുൽത്താൻ.

Top