കാര്‍ത്തി ചിത്രം ‘ദേവ്’ ; അഞ്ചാമത്തെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഡായ് മച്ചാന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷും, മാളവികയും, ദീപികയും ചേര്‍ന്നാണ്. വിവേക് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.

കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. കാര്‍ത്തി ഒരു റൈഡറുടെ വേഷത്തിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. രാകുല്‍ പ്രീത് ആണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്. തീരന്‍ അധികാരം ഒന്‍ട്ര് ആണ് ഇരുവരും ഒന്നിച്ച ചിത്രം. രമ്യ കൃഷ്ണന്‍, പ്രകാശ് രാജ്, വിഘ്‌നേശ്, അമൃത എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഹാരിസ് ജയരാജാണ് സംഗീതം. സിനിമാറ്റോഗ്രഫര്‍ വേല്‍രാജും എഡിറ്റിങ് റൂബനും നിര്‍വഹിക്കുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top