തെലുങ്ക് ചിത്രം ‘യാത്ര’യില്‍ മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തി

karthi_kamal

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയില്‍ മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തി എത്തും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ മകന്‍ വൈ എസ് ജയമോഹനായാണ് കാര്‍ത്തി വേഷമിടുക.

കാര്‍ത്തിയുടെ പെരുമാറ്റവും രീതികളും ജഗന്‍മോഹന്‍ എന്ന കഥാപാത്രത്തോട് യോജിച്ചതാണെന്ന് സംവിധായകന്‍ മാഹി രാഘവ് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ വേഷം കാര്‍ത്തിക്കു നല്‍കാന്‍ തീരുമാനിച്ചത്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. റാവു രമേഷ്, സച്ചിന്‍ കുണ്ടല്‍ക്കര്‍, അനസൂയ ഭരധ്വാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top