ജീത്തു ജോസഫിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാര്‍ത്തി

ലയാള സിനിമാ മേഖലയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ഹിന്ദി ചിത്രമായ ദ ബോഡിയും പൂര്‍ത്തീകരിച്ചിരുന്നു. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് കേന്ദ്രകഥാപാത്രങ്ങളായിരുന്നത്. ഈ വര്‍ഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തും.

ജീത്തു ഇനി കാര്‍ത്തിയെ നാകയനാക്കി തമിഴ് ചിത്രം ഒരുക്കുകയാണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായിരുന്ന പാപനാശമാണ് ജീത്തു നിര്‍മ്മിച്ച അവസാന തമിഴ് ചിത്രം.

കാളിദാസനെ നായികനാക്കിയാണ് ജീത്തു ഇപ്പോള്‍ ചിത്രമൊരുക്കുന്നത്. മിസ്റ്റര്‍ റൗഡി എന്നാകും ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി തുടങ്ങിയ യുവതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top