സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കർത്താർപുർ ഇടനാഴി ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

ഇരുരാജ്യങ്ങളിലെയും സിഖ് മത വിശ്വാസികളുടെ തീര്‍ഥാടനം ഇനി എളുപ്പമാകും. പാസ്‌പോര്‍ട് കൈവശമുണ്ടെങ്കില്‍ കോറിഡോര്‍ വഴി ഇന്ത്യയിലെ സിഖ് തീര്‍ത്താടകര്‍ക്ക് ഗുരുനാനാക്ക് അന്ത്യ വിശ്രമം കൊള്ളുന്ന പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ വര്‍ഷത്തില്‍ ഏപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം.

മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നാണിത്. പാക് തീര്‍ത്ഥാടകര്‍ക്ക് തിരിച്ച് ഇന്ത്യയിലെ ഗുരുദാസ് പൂര്‍ ദേരാബാബാ നാനാക്ക് ഗുരുദ്വാരയും സന്ദര്‍ശിക്കാനാകും. അയ്യായിരം പേര്‍ക്ക് പ്രതിദിനം ഇതുവഴി പോകാനാകും. പഞ്ചാബ് ഗുരുദാസ്പൂരിലെ ദേരാ ബാബാ നാനാക്ക് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ കോറിഡോര്‍ തീര്‍ത്താടകര്‍ക്കായി തുറന്നുകൊടുക്കും.

ഉദ്ഘാടനത്തിന് മുന്‍പായി സുല്‍ത്താന്‍ പൂര്‍ ലോധിയിലെ ബേര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിക്കും. ഉദ്ഘാടന ശേഷം പൊതു പരിപാടിയില്‍ സംസാരിക്കുകയും ചെയ്യും. ഗുരുനാനാക്കിന്റെ 550ആം ജയന്തി ദിനത്തിലാണ് ഇരുരാജ്യത്തെയും സിഖ് മത വിശ്വാസികള്‍ക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി സമര്‍പ്പിക്കപ്പെടുന്നത്.

Top