സഭയില്‍ അന്തിയുറങ്ങിയ എംഎല്‍എമാര്‍ക്ക് ഭക്ഷണം എത്തിച്ചത് ഉപമുഖ്യമന്ത്രി

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച ബിജെപി എംഎല്‍എമാരെ കാണാന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര പുലര്‍ച്ചെ സഭയില്‍
എത്തിയിരുന്നു.സഭയില്‍ എത്തിയ ഉപമുഖ്യമന്ത്രി എംഎല്‍എമാരുമായി കുശലാന്വേഷണം നടത്തുകയും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുകയും ചെയ്തു.

‘ഭക്ഷണവും മറ്റും എത്തിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചിലര്‍ക്ക് പ്രമേഹവും മറ്റ് ചിലര്‍ക്ക് രക്തസമ്മര്‍ദത്തിന്റെയും പ്രശ്നങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് വേണ്ടതൊക്കെ എത്തിച്ചു. രാഷ്ട്രീയത്തിനപ്പുറം ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്-ജി.പരമേശ്വര പ്രതികരിച്ചു.

Top