അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണി സേന

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണമെന്ന് ആവശ്യവുമായി കര്‍ണ്ണി സേന രംഗത്ത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് മുഴുവന്‍ പേരും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

മഹത്തായ പൃഥ്വിരാജ് ചൗഹാന്റെ കഥപറയുമ്പോള്‍ അവര്‍ക്ക് എങ്ങനെ ചിത്രത്തിന്റെ ശീര്‍ഷകം ‘പൃഥ്വിരാജ്’ ആയി നിലനിര്‍ത്താനാകും തലക്കെട്ട് അദ്ദേഹത്തിന്റെ മുഴുവന്‍ പേരിലേക്ക് മാറ്റുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നില്‍ സിനിമ സ്‌ക്രീന്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും നേതാക്കള്‍ മുന്നോട്ട് വച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top