പദ്മാവത്: സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന് കര്‍ണി സേന നേതാവ്

ന്യൂഡല്‍ഹി: പദ്മാവത് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന് രജ്പുത് കര്‍ണിസേന. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയല്ല കേന്ദ്ര സര്‍ക്കാരാണെന്ന് കര്‍ണിസേന നേതാവ് മഹിപാല്‍ സിംഗ് മക്രന പറഞ്ഞു.

‘സുപ്രീം കോടതി തീരുമാനം ഞങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങള്‍ ഇതുവരെയായും സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. വേറെ ആരോ പോയി വാങ്ങിയ തീരുമാനം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കയ്യില്‍ പണവും സ്വാധീനവും ഉള്ളവര്‍ക്ക് അനുകൂലമായ വിധി ലഭിക്കും. പദ്മാവത് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അവരാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്’- മഹിപാല്‍ സിംഗ് വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെതിരായ ആക്രമണം കര്‍ണിസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

Top