ഉപതിരഞ്ഞെടുപ്പ് തോല്‍വി;കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതൃസ്ഥാനം രാജിവെച്ച് സിദ്ധരാമയ്യ

ബെംഗ്ലൂരു: സിദ്ധരാമയ്യ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചു. ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

താന്‍ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയെന്ന് സിദ്ധരാമയ്യ അറിയിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിയപ്പോള്‍ രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

Top