കര്‍ണാടകയില്‍ കോവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സിന് നേരെ കല്ലേറ്

ബംഗളൂരു: കോവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സിനും ആരോഗ്യവകുപ്പിന്റെ അകമ്പടി വാഹനത്തിനും നേരെ കല്ലേറ്. കര്‍ണാടകയിലെ കമലാപൂര്‍ താലൂക്കിലെ മര്‍മാഞ്ചി താന്‍ഡ ഗ്രാമത്തിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗ്രാമത്തിലെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുമായി ആരോഗ്യ പ്രവര്‍ത്തകള്‍ ഗ്രാമത്തിലെത്തി രോഗികളെ എല്ലാവരെയും ആംബുലന്‍സില്‍ കയറ്റി.

ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളും ഗ്രാമവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി ഇതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ തുടര്‍ന്ന് ആംബുലന്‍സിന് നേരെയും ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടി വാഹനത്തിന് നേരെയും കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ക്കെതിരെ കമലാപൂര്‍ പൊലീസ് കേസെടുത്തു.

Top