karnataka university

ബെംഗളൂരു: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ അധ്യക്ഷനാവുന്ന കര്‍ണാടക സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു.

മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന കര്‍ണാകട സര്‍വകലാശാലയുടെ പരിപാടിയിലാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ അധ്യക്ഷനാകുമെന്ന് അറിയിച്ചിരുന്നത്.എന്നാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍വകലാശാല ബിരുദദാന ചടങ്ങ് മാറ്റിയത്.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് ഉമ്മര്‍ ഖാലിദിനെ ഡല്‍ഹി സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത് സംബന്ധിച്ച് എ.വി.ബി.പി പ്രവര്‍ത്തകരും ഐസ പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്ര്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

ബിരുദദാന ചടങ്ങ് മാറ്റിവച്ചിരിക്കുന്നത് എന്നത്തെക്കാണെന്നോ, പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുക്കുമോയെന്നോ സര്‍വകലാശാല വ്യക്തമാക്കിയിട്ടില്ല.

Top