ഹിജാബ് ധരിച്ചവര്‍ മറ്റൊരു ക്ലാസില്‍ ഇരിക്കണമെന്ന് കര്‍ണാടകയിലെ കോളജുകള്‍

കര്‍ണാടക: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്ന് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജ്. വിദ്യാര്‍ത്ഥിനികള്‍ കോളേജ് ഗെയ്റ്റിന് മുന്നില്‍ കൂട്ടം കൂടാതിരിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നാണ് കോളേജ് അധികൃതരുടെ വാദം.

ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കോളജ് പ്രിന്‍സിപ്പാള്‍ ജെ.ജി. രാമകൃഷ്ണ പറയുന്നത്. എന്നാല്‍ ഹിജാബ് ഒഴിവാക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥിനികള്‍.

കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.

 

 

Top