രാഷ്ടീയ പ്രതിസന്ധികള്‍ക്ക് വിരാമം;കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു

ബെംഗളൂരു: നീണ്ട നാളത്തെ രാഷ്ടീയ പ്രതിസന്ധികള്‍ക്ക് വിരാമം കുറിച്ച് ഇന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ നിലം പതിച്ച് കര്‍ണാടക സര്‍ക്കാര്‍. സഭയില്‍ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കുമാര സ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്.

വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-യുഡിഎഫ് സര്‍ക്കാരിന് 99 സീറ്റ് മാത്രമേ നേടുവാന്‍ സാധിച്ചുള്ളു. ബിജെപിക്ക് 105 പേരുടെ പിന്തുണ നേടാനായി. വിശ്വാസ വോട്ടിനെ എതിര്‍ക്കുന്നവര്‍ സഭയില്‍ എഴുന്നേറ്റു നില്‍ക്കുകയും എണ്ണമെടുക്കുകയും ചെയ്യുകയായിരുന്നു.

പോരാട്ടം വിജയിച്ചില്ലെന്നും എന്നാല്‍ ബി.ജെ.പിയെ തുറന്നുകാണിക്കാനായെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ തയാറാണെന്ന് വിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം തന്റെ മനം മടുപ്പിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം തുടരാനാണ് തീരുമാനം.

Top