കര്‍ണാടകയില്‍ എസ്ഡിപിഐ സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം

sdpi

ബംഗളൂരു: കര്‍ണാടകയില്‍ എസ്ഡിപിഐ സംഘടനയെ നിരോധിക്കാന്‍ നീക്കം. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തിച്ചിരുന്നതായുള്ള പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

എസ്ഡിപിഐയെയും മാതൃസംഘടനയായ പിഎഫ്ഐയെയും നിരോധിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. ഇതുസംബന്ധിച്ച് അടുത്ത വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗ്രാമ വികസനവകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പ വ്യക്തമാക്കി.

Top