എറണാകുളത്തേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി കര്‍ണാടക ആര്‍.ടി.സി

കൊച്ചി: കര്‍ണാടക ആര്‍.ടി.സി. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകള്‍ (അംബാരി ഡ്രീം ക്ലാസ്)സര്‍വീസ് നടത്താന്‍ വിടുന്നു. ഈ മാസം ഒമ്പതിന് സര്‍വീസ് ആരംഭിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും.തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സര്‍വീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.കര്‍ണാടക ആര്‍.ടി.സി.യുടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍നിന്ന് വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ആദ്യമായിട്ടാണ് കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഉടന്‍ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top