രാജി അംഗീകരിക്കുന്നില്ല; സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്

മുംബൈ: സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.

കര്‍ണാടകയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് രാജി വക്കാന്‍ എംഎല്‍എമാരെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. വിമത എം എല്‍ എമാരുടെ ഹര്‍ജി സുപ്രീകോടതി വ്യാഴാഴ്ച പരിഗണിക്കും.

അതിനിടെ രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു. താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും അവരെ കണ്ടെ മടങ്ങൂ എന്ന നിലപാടിലുറച്ച് നില്‍ക്കുകായാണ്‌ ശിവകുമാര്‍ .

Top