കര്‍ണ്ണാടക തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ച് അമിത് ഷാ

amith-sha

ബെംഗളൂരു: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദാനുകരണവുമായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് ബിദാരിയിലെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുലിന്റെ ശരീര ഭാഷയും ശബ്ദവും അമിത് ഷാ അനുകരിച്ചത്.

രാഹുല്‍ ബാബ എന്ന് അഭിസംബോധന ചെയ്താണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. മോദി നാല് വര്‍ഷമായി എന്ത് ചെയ്തു എന്ന രാഹുലിന്റെ ചോദ്യവും ശബ്ദവും പ്രസംഗത്തില്‍ അനുകരിച്ചു. ഇതിന് മുന്‍പ് മറ്റൊരു പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ആരോപണങ്ങളും പ്രസംഗത്തില്‍ അമിത് ഷാ ചോദ്യം ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പും തുടര്‍ന്ന് പുറത്തു വന്ന കേസുകളുടെയും പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയിരുന്നത്. അതേസമയം മോദി എന്ത് ചെയ്തു എന്ന് ചോദിക്കുന്ന താങ്കള്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

Top