ലോക്ക്ഡൗണ്‍ ഇല്ലെന്ന് കർണ്ണാടക: റാലികളും പ്രതിഷേധ പ്രകടനങ്ങളും വിലക്കിയേക്കും

ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തത്കാലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കര്‍ണാടക. എന്നാല്‍  അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താന്‍ അനുവദിക്കില്ല. ആഘോഷ പരിപാടികളും നിയന്ത്രിക്കും.

പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ പാര്‍ട്ടികളോ ആഘോഷങ്ങളോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 987012  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12504 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

Top