കര്‍ണാടകയില്‍ അത്യാഗ്രഹം ജയിച്ചു, ജനാധിപത്യം തോറ്റു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അത്യാഗ്രഹം ജയിച്ചു ജനാധിപത്യം തോറ്റുവെന്ന് രാഹുല്‍ ഗാന്ധി. വിശ്വാസ വോട്ടെടുപ്പില്‍ കാലിടറി കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ചതില്‍ പ്രതികരണവുമായാണ് രാഹുല്‍ രംഗത്ത് എത്തിയത്.

ആദ്യ ദിവസം മുതല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താത്പര്യക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അകത്തും പുറത്തുമുള്ള ഇത്തരക്കാരുടെ അധികാരവഴിയിലെ തടസമായും ഭീഷണിയായും സഖ്യസര്‍ക്കാരിനെ അവര്‍ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു- രാഹുല്‍ ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഡിവിഷന്‍ വോട്ടിംഗിലൂടെയാണ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ നടന്നത്. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു. പാര്‍ട്ടി വിപ്പും അയോഗ്യതാ ഭീഷണിയും തള്ളി വിമത എം.എല്‍.എമാര്‍ സഭയില്‍ ഹാജരായില്ല.

Top