ഭൂരിപക്ഷം തെളിയിക്കണമെന്ന കര്‍ണാടക ഗവര്‍ണറുടെ ആവശ്യം തള്ളി സ്പീക്കര്‍

കര്‍ണാടക: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളി. വിശ്വസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങാനാണ് സ്പീക്കറുടെ തീരുമാനം. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

അതിനിടെ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറല്ലെന്ന കോണ്‍ഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ നിലപാട് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ മനുഅഭിഷേക് സിംങ്‌വിയാണ് സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനവാദം.

അതേസമയം വിമത എംഎല്‍എമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുള്‍ റോത്തഗിയും രംഗത്തെത്തും. അതിനിടെ കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.

Top