കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പൊലീസുകാരെ വിട്ടയക്കും

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പൊലീസുകാരെ വിട്ടയക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാണ് ഇന്‍സ്പെക്ടര്‍ അടക്കം 4 പേരെ വിട്ടയക്കുക. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇവരെ വിട്ടയക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം നട്ടിയതിനാല്‍ കൊച്ചി പൊലീസ് ഇവരെ പിടികൂടിയത്.

Top