ബെംഗളുരു: പ്രാര്‍ത്ഥനയ്ക്ക് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക പൊലീസ്. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ – 2000 അനുസരിച്ച് ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും പൊലീസ് നോട്ടീസ് അയച്ചു.
വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ പരിധി പൊലീസ് നോട്ടീസില്‍ വ്യക്തമാക്കുന്നു. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.