കര്‍ണാടകയില്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുണ്ടാകില്ല

കര്‍ണാടക: കര്‍ണാടകത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. റെക്കോഡ് ചെയ്ത ക്ലാസുകള്‍ ആകാം. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിയെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

അതേ സമയം കര്‍ണാടകത്തിലെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ ഒഴിവാക്കിയത് ഗുരുതര വീഴ്ചയാണെന്നും മൃതദേഹങ്ങളില്‍ കൊവിഡ് പരിശോധന ഒഴിവാക്കിയതും ബിജെപി സര്‍ക്കാരിന്റെ തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

Top