പ്രചാരണ റാലിക്കിടെ നാഗനൃത്തമാടി; കര്‍ണാടക മന്ത്രി വീഡിയോ വൈറല്‍

ഹോസ്‌കോട്ട്: കർണാടകയിലെ ഭവനവകുപ്പ് മന്ത്രി എംടിബി നാഗരാജ് തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ ഒരു നൃത്തരൂപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

തന്റെ പേര് അന്വർഥമാക്കും വിധം നാഗനൃത്തമാണ് ഈ മന്ത്രി അണികൾക്കായി കാഴ്ചവെച്ച്ത്. ചിക്കബല്ലാപുര ലോക്‌സഭാമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്ക് വേണ്ടി വോട്ട് തേടിയെത്തിയതായിരുന്നു നാഗരാജ്.ചൊവ്വാഴ്ചയായിരുന്നു ഹോസ്‌ക്കോട്ടിലെ റാലി.

റാലിക്കിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന വാദ്യമേളക്കാർ 1976 ൽ പുറത്തിറങ്ങിയ നാഗീൻ സിനിമയിലെ പാട്ട് വായിച്ചതോടെയാണ് നാഗരാജ് നൃത്തമാരംഭിച്ചത്. സ്വന്തം പേര് അന്വർഥമാക്കുന്നത് പോലെ ഗംഭീരമായിരുന്നു അറുപത്തേഴുകാരനായ നാഗരാജിന്റെ നാഗനൃത്തം.ഏകദേശം പത്ത് മിനിറ്റോളം തുടർന്ന നൃത്തത്തിനൊടുവിൽ അനുയായികളുടെ അഭ്യർഥനയെ തുടർന്ന് നാഗരാജ് നൃത്തം അവസാനിപ്പിച്ചു. ഇതിന് മുമ്പ് പല ഉത്സവനിമിഷങ്ങളിലും നാഗരാജ് തന്റെ നൃത്തപാടവം തെളിയിച്ചിട്ടുണ്ട്.

Top