യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമം, കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു

വയനാട്: കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക മാണ്ഡ്യ സ്വദേശിയായ ഗിരീഷിനെയാണ് ബെംഗളൂരൂവില്‍ വെച്ച് വയനാട് സൈബര്‍ ക്രൈം പൊലീസ് സംഘം പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്തു. പിന്നീട് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. ബെംഗളൂരൂവില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Top