എച്ച്. വിശ്വനാഥ് കര്‍ണാടക ജെ.ഡി.എസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

ബംഗളൂരു: ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച്.വിശ്വനാഥ് രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി.

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയും രാജിയ്ക്ക് കാരണമാണ്.
തന്റെ നിര്‍ദേശം പരിഗണിച്ചല്ല സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നാണ് വിശ്വനാഥ് പറയുന്നത്.

Top