രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് നിലനില്‍ക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു : വ്യക്തികള്‍ക്ക് എതിരെ മാത്രമല്ല രാഷ്ട്രീയ കക്ഷികള്‍ക്കെതിരെയും അപകീര്‍ത്തിക്കേസ് നിലനില്‍ക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിന്റെ നേതൃത്വത്തില്‍ വ്യാജ വോട്ടര്‍ ഐഡി ചമച്ചെന്ന ബിജെപിയുടെ സമൂഹമാധ്യമ പ്രചാരണത്തെ ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണിത്.

പാര്‍ട്ടി ഒരുകൂട്ടം ആളുകളെ പ്രതിനിധീകരിക്കുന്നതിനാല്‍ അപകീര്‍ത്തിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നും ബിജെപിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയെയും കമ്പനികളെയും സര്‍ക്കാരിനെ തന്നെയും വ്യക്തിയായി പരിഗണിക്കാമെന്നും കേസ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് വിലയിരുത്തിയത്.

Top