കര്‍ണാടക ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ മുല്ലപ്പൂ വില്‍പ്പന

കര്‍ണാടക: ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായി വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരിച്ച് കര്‍ണ്ണാടകയിലെ ഒരു ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. മംഗലൂരു ബാന്ദ്വാള്‍ നഗരത്തിലെ ഒജാല ഗ്രാമത്തിലാണ് ഈ എല്‍ പി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. രണ്ട് സ്ഥിര അധ്യാപകര്‍ മാത്രമുള്ള ഇവിടെ ഗസ്റ്റ് അധ്യാപകരായി വരുന്ന ടീച്ചര്‍മാര്‍ക്ക് ശമ്പളം നല്‍കാനായി മുല്ലപ്പൂ കച്ചവടം നടത്തുകയാണ് സ്‌കൂള്‍ അധികൃതര്‍. 2013-14 മുതല്‍ സ്‌കൂള്‍ മുറ്റത്ത് നട്ട് വളര്‍ത്തുന്ന മുല്ലപ്പൂക്കള്‍ വിറ്റു ലഭിക്കുന്ന തുകയാണ് വരുന്ന ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമായി നല്‍കുന്നത്.

2013 മുതലാണ് തങ്ങള്‍ മുല്ലപ്പൂക്കള്‍ കൃഷി തുടങ്ങിയതെന്നും ഈ പൂക്കള്‍ വിലപ്പനയ്ക്കു വച്ച് ലഭിക്കുന്ന തുകയാണ് സ്‌കൂളില്‍ വരുന്ന 2 ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമായി നല്‍കുന്നതെന്നും സ്‌കൂളിന്റെ ഹെഡ് മിസ്റ്റ്രസ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Top