ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി ; റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു

Lingayat

ബംഗളൂരു : ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു. ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നത് ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.

അതേസമയം ലിംഗായത്തുകളുടെ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിലപാട്. എന്നാല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞ് ലിംഗായത്ത് വിഭാഗത്തെ പിണക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞേക്കില്ല. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Top