ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കി കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍. പ്രീ എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വേണ്ടെന്നുവെച്ചത്.

കഴിഞ്ഞ ദിവസം അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴാംക്ലാസ് വരെയാക്കാന്‍ തീരുമാനിച്ചത്.

മുമ്പ് റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് കാണാം. ഓണ്‍ലൈന്‍ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സൗകര്യം ഇല്ലാതായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഡി ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top