കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് നിര്‍ബന്ധിത നിരീക്ഷണം ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം കേരളത്തിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കൂട്ടാനൊരുങ്ങുകയാണ് കേരളസര്‍ക്കാര്‍. അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാള്‍ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Top