കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

bjpad

ബംഗളൂരു: കര്‍ണാടക രാഷ്ട്ട്രീയ അനിശ്ചിതത്വം അവസാനിക്കാന്‍ സാധ്യത. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് പാര്‍ട്ടി എംഎല്‍എ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജനവിധി അറിഞ്ഞദിവസം മുതല്‍ നാടകീയ സംഭവങ്ങള്‍ക്കാണ് കര്‍ണാടക സാക്ഷിയായത്. ബിജെപി വലിയ ഒറ്റകക്ഷിയായി നിലകൊള്ളുകയും കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യം ചേരുകയും ചെയ്ത് ഇരു കൂട്ടര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അവകാശവാദം ഉയര്‍ത്തുകയുമായിരുന്നു. ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരും ഒരു സ്വതന്ത്രനുമുള്‍പ്പെടെ 106 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു പേരുടെ പിന്തുണകൂടി ആവശ്യമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ഇരുകൂട്ടരും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.Related posts

Back to top