കര്‍ണാടകയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം നിലച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി.

കല്‍ബുര്‍ഗിയിലെ മാല്‍ഖഡ് റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്.

ട്രെയിനിന്റെ മൂന്നു ബോഗികളാണ് അപകടത്തില്‍പെട്ടത്. സിമന്റ് കയറ്റിവന്ന ട്രെയിന്‍ ആയിരുന്നു ഇത്.

സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

Top