ഫോണ്‍ നീട്ടി; വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു. ചൊവ്വാഴ്ച മൈസൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു സംഭവം.


കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ സിദ്ധരാമയ്യക്ക് നേരെ ഫോണ്‍ നീട്ടുകയും ഇതില്‍ പ്രകോപിതനായ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയുമായിരുന്നു.പ്രളയാനന്തര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മൈസൂരുവില്‍ നിന്നും കുടകിലേക്ക് പോകുകയായിരുന്നു സിദ്ധരാമയ്യ. ഇതിനിടയിലാണ് സംഭവം നടന്നത്.

Top