കര്‍ണാടക തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദമെന്ന് സിദ്ധരാമയ്യ

Siddaramaiah

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ട് ദിവസത്തേക്ക് മാത്രമുള്ള വിനോദം മാത്രമാണ് എക്‌സിറ്റ് പോളുകളെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. എക്‌സിറ്റ്‌പോളുകളില്‍ ആശങ്കപ്പെടാതെ പ്രവര്‍ത്തകരോട് വിശ്രമിക്കാനും അവധിദിനം ആഘോഷിക്കാനും സിദ്ധരാമയ്യ നിര്‍ദേശിച്ചു.

വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് എക്‌സിറ്റ്‌പോളുകള്‍ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചുകടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്‌സിറ്റ്‌പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാവുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് എക്‌സിറ്റ്‌പോളുകള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

Top